കൊവിഡ്: കണ്ണൂർ ജില്ലയില്‍ ഇന്നലെ രോഗമുക്തി നേടിയത് 1217 പേര്‍

2 / 100

കണ്ണൂർ: ജില്ലയില്‍ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ആയിരം കടന്നു. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 1217 പേരാണ് ഇന്നലെ (ഒക്ടോബര്‍ 07) രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 9081 ആയി.
വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരാണ് രോഗമുക്തരായവരില്‍ കൂടുതല്‍ പേരും- 871 പേര്‍. സ്‌പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 63 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 61 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 32 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് 27 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 18 പേരും രോഗമുക്തി നേടിയിട്ടുണ്ട്.
മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 14 പേരും എ കെ ജി ഹോസ്പിറ്റല്‍, മിംസ് കാലിക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും 12 പേര്‍ വീതവും ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ നിന്ന് 10 പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും തലശേരി ജനറല്‍ ആശുപത്രി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വീതം പേരും  ആസ്റ്റര്‍ മിംസ്, ബിഎംഎച്ച് കാലിക്കറ്റ്, കൊളശേരി സിഎഫ്എല്‍ടിസി, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും രോഗമുക്തി നേടി.  തലശേരി സഹകരണ ആശുപത്രി, ജോസ്ഗിരി ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഇരിട്ടി സിഎഫ്എല്‍ടിസി, സിഎം ലോഡ്ജ്, കൊയിലി ഹോസ്പിറ്റല്‍, എംസിസി തലശ്ശേരി, മെയ്ത്ര ഹോസ്പിറ്റല്‍, വുമണ്‍ ആന്റ് ചില്‍ഡ്രല്‍ ഹോസ്പിറ്റല്‍ മാങ്ങാട്ടുപറമ്പ്, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആശിര്‍വാദ് ഹോസ്പിറ്റില്‍, അശോകപുരം ലക്ഷദ്വീപ് സിഎഫ്എല്‍ടിസി കാലിക്കറ്റ്, ബീച്ച് ഹോസ്പിറ്റല്‍, ആയുര്‍വേദ കോളേജ് പരിയാരം, സിഎഫ്എല്‍ടിസി പരിയാരം, ചര്‍ച്ച്, മുക്കം സിഎഫ്എല്‍ടിസി, സഹകരണ ആശുപത്രി കരിമ്പം, ജിംകെയര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഐക്യൂആര്‍എഎ ഹോസ്പിറ്റല്‍ കോഴിക്കോട്, ഐജിആര്‍എഎച്ച്, കനിക ലോഡ്ജ്, കേളകം, കുന്നോത്ത് വര്‍ക്ക് സൈറ്റ്, ലുലു ഹോസ്റ്റല്‍, എംസിസി കാലിക്കറ്റ്, എംസി കാലിക്കറ്റ്, പണിയന്‍പാറ ഹോസ്റ്റല്‍, പാര്‍ക്കോ ഹോട്ടല്‍ തലശ്ശേരി, പേരാവൂര്‍ ഗവ. ഹോസ്പിറ്റല്‍, പീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, സിയോണ്‍ ഇന്റര്‍നാഷണല്‍ ഫാക്ടറി, റൂറല്‍ ബാങ്ക് ഓഡ്റ്റോറിയം പാറാല്‍, സത്യം ആര്‍ക്കേഡ്, പാലക്കാട്, സീലാന്റ് ടൂറിസ്റ്റ് ഹോം, ശിക്ഷക് സദന്‍, എസ്എംഡിപി ചെറുകുന്ന്, ശ്രീചന്ദ് ഹോസ്പിറ്റല്‍, ശ്രീസ്ത സിഎഫ്എല്‍ടിസി, സിറസ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, തിരുവനന്തപുരം സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: