ബി.ജെപി നേതാവിന്റെ വീടിന് നേരെ ബോംബെറ്; 2 സി.പി.എം പ്രവർത്തകർ പിടിയിൽ

5 / 100

കൂത്തുപറമ്പ: ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 2 സി.പി.എം പ്രവർത്തകർ പിടിയിൽ . കൂത്ത്പറമ്പ നിർമ്മലഗിരി പാലാപ്പറമ്പ് ലക്ഷം വീട് കോളനിയിലെ എം.എം രാഗേഷ് എന്ന രാഗു (31), കണിയൻ കുന്നിലെ എൻ.പി ജയസ് രാജ് (24 ) എന്നിവരെയാണ് കൂത്ത്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ (6ന് ) രാത്രി 9 മണിയോടെ ബൈക്കിലെത്തിയ പ്രതികൾ ബി.ജെ.പി നേതാവ് പ്രത്യൂഷിന്റെ തൊക്കിലങ്ങാടി പാലാപ്പറമ്പ് റോഡിലുള്ള വീടിന് നേരെ സ്റ്റീൽബോംബെറിയുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: