ഈനാംപേച്ചിയുടെ തോടുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിൽ

5 / 100

കണ്ണൂർ: ഷെഡ്യൂൾഡ് 1 വിഭാഗത്തിൽപ്പെടുന്ന ഈനാംപേച്ചിയുടെ തോടുമായി 2 പേരെ ഫോറസ്റ്റ് ഫ്ലൈയിങ്ങ് സ്ക്വാഡ് പിടികൂടി. കാസർകോട് പാലാവയൽ സ്വദേശി എ.ഡി ജോസ് (68), വയനാട് മാനന്തവാടി തവിഞ്ഞാൽ സ്വദേശി ജോണി കെ.തോമസ് (31) എന്നിവരെയാണ് രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ചാല ബൈപാസിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്.ഒന്നര വർഷം മുമ്പ് കർണ്ണാടക വനത്തിൽ നിന്നും ജോസ്
ഈനാംപേച്ചിയെ പിടികൂടി കൊന്ന് അതിന്റെ തോട് സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇത് വാങ്ങാനായി ജോണി എത്തിയപ്പോഴാണ് ഫോറസ്റ്റിന്റെ പിടിയിലായത്. പിടികൂടിയതോടിന് രണ്ട് കിലോയോളം തൂക്കം വരും. ഇവർ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറസ്റ്റ് വിജിലൻസ് പ്രിൻസിപ്പൽ ചീഫ് കൺസർവെറ്റർ നൽകിയ വിവരത്തെ തുടർന്ന് ഫ്ലൈയിങ്ങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ ടി.സി പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.ഉണ്ണികൃഷ്ണൻ, കെ.മധു, ടി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിബിൻ കെ.വി, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: