കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രാനുമതി; മാർഗ്ഗ രേഖ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ള വരുമായ കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രാനുമതി. ഇതിനുള്ള മാർഗ്ഗരേഖ ആയുഷ്‌ ആരോഗ്യ മന്ത്രാലയങ്ങൾ ചേർന്നു പുറത്തിറക്കി. കോവിഡ് പ്രതിരോധം അശ്വഗന്ധ ഗുളികയോ ( 500 മില്ലിഗ്രാം) ചൂർണ്ണമോ (1-3 ഗ്രാം) ഇളംചൂടുവെള്ളത്തിൽ കഴിക്കാം. സമാന രീതിയിൽ ഗുളീചി ഘനവടികയും (ചിറ്റാമൃത്) കഴിക്കാം. ദിവസവും ഇളംചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ചവന പ്രാവശ്യം 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം. നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതർ ചിറ്റാമൃത് തിപ്പലിയും( 375 മില്ലിഗ്രാം) രണ്ടുനേരം 15 ദിവസത്തേക്ക്. ആയുഷ് 64 ഗുളിക( 500 മില്ലിഗ്രാം) രണ്ടുനേരം ഇളംചൂടുവെള്ളത്തിൽകഴിക്കാം. മറ്റു നിർദ്ദേശങ്ങൾ മഞ്ഞൾ ഉപ്പ് എന്നിവയിട്ട് ഇളം ചൂടുവെള്ളം ഇടവിട്ട് ഗാർഗിൽ ചെയ്യുക. ത്രിഫല യഷ്ടിമധു എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളവും ഗാർഗിൽ ചെയ്യാൻ ഉപയോഗിക്കാം. മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയും എണ്ണയോ, നെയ്യോ ദിവസം രണ്ടുനേരം പുരട്ടാം. യൂക്കാലിപ്റ്റസ്, തൈലം, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 6-8 മണിക്കൂർ ഉറക്കവും ആവശ്യത്തിന് ശാരീരിക വ്യായാമവും വേണം. ആശങ്ക കുറയ് ക്കാനും, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവർത്തനത്തിന് യോഗയും വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: