കൊലപാതകം നടത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല: എം.വി ജയരാജൻ

കണ്ണൂര്‍: ബി.ജെ.പി-കോണ്‍ഗ്രസ് കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് സി.പി.എം കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധി സര്‍ക്കിളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് വേണ്ടി ജീവിച്ച 26 വയസ് മാത്രം പ്രായമുള്ള സനൂപ് എന്ന ചെറുപ്പക്കാരനെ ഇല്ലാതാക്കിയതിലൂടെ സി.പി.എമ്മിനെയോ ഡി.വൈ.എഫ്.ഐയോ തകര്‍ക്കാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിച്ചതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ഒന്നര മാസത്തിനിടെ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം പി. ഗംഗാധരന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ഇ. രമേശന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: