കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ : പുതിയ ഫോണ്‍ വിപണിയിലെത്തിച്ച്‌ സാംസങ്

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഗ്യാലക്സി എ 20എസ് സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച്‌ സാംസങ്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 6.5 ഇഞ്ച് എച്ച്‌ഡി + ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേ, 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 4.2, വൈ-ഫൈ 802.11 ബി / ജി / എന്‍, വൈ-ഫൈ ഡയറക്റ്റ്, ജിപിഎസ്, ഗ്ലോനാസ്, ബീഡൗ, ഗലീലിയോ,
samsung galexy.jpg
4000എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 3ജിബി, 4ജിബി എന്നീ രണ്ട് വേരിയന്റുകളിലാകും ഫോണ്‍ വിപണിയില്‍ ലഭ്യമാവുക. 3 ജിബി/ 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 11,999 രൂപയും 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയുമാണ് വില. 512 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: