ഇന്ന‌് കനകവർഷം പലിയേരിക്കാവിൽ വിദേശസഞ്ചാരികളെത്തി

പയ്യന്നൂർ: ഉത്തര കേരളത്തിലെ കൊല്ലൂർ എന്ന് അറിയപ്പെടുന്ന പലിയേരി മൂകാംബികാ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന‌് അതിഥികളായി വിദേശസഞ്ചാരികളും. അമേരിക്കയിലെ റോബർട്ട‌് മോസസ‌്, സ്വിറ്റ‌്സർലൻഡിലെ ജൂലിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിലെത്തിയത‌്.
ജൈവവൈവിധ്യങ്ങളുടെ കലവറയായ പയലിയേരിയിലെ വിശാലമായ നെൽപ്പാടങ്ങളും തോടുകളും സന്ദർശിച്ചതിന‌് ശേഷമാണ‌് സംഘം ക്ഷേത്രത്തിലെത്തിയത‌്. ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവിടങ്ങളിലെ സഞ്ചാരികളും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഉത്തര കേരളത്തിൽ കനക വർഷം നടക്കുന്ന അപൂർവം ക്ഷേത്രമാണിത്‌. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് സമാനാമായാണ് ചടങ്ങ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: