കണ്ണൂർ ചാലയിൽ ടൂറിസ്റ്റ് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
കണ്ണൂർ: ചാലയിൽ ടൂറിസ്റ്റ്ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. ഓട്ടോറിക്ഷയും കല്പക ബസ്സും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ചാല ആസ്റ്റർ മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ചൊവ്വ സ്വദേശി അമിത്ത് അശോകൻ (29), രെനിൽ (33), ഷാഗിൽ (31) എന്നിവർക്കാണ് പരിക്കേറ്റത്.