പാചകപ്പുര ഉദ്ഘാടനം ചെയ്തു

വിഷൻ 2020 പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ സി എച്ച് എം എ എൽ പി സ്കൂളിലെ പുതുതായി നിർമിച്ച പാചകപ്പുര തളിപ്പറമ്പ നോർത്ത് ഉപജില്ലാ എ ഇ ഒ മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എല്ലാവിധ സൗകര്യങ്ങളോടുകൂടി മാനേജ്‍മെന്റും പി ടി എ യും സംയുക്തമായാണ് ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുര ഒരുക്കിയത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികൾക്കും വിഭവസമൃദമായ ഭക്ഷണവും പായസവും ഒരുക്കിയിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇരുന്നു കഴിക്കാനുള്ള ഭക്ഷണശാലയാണ് അടുത്ത പദ്ധതിയെന്ന് മാനേജർ റിയാസ് പറഞ്ഞു. പരിപാടിയിൽ നൂൺഫീഡിംഗ് ഓഫീസർ അബ്ദുള്ള ഹെഡ്മാസ്റ്റർമാരായ മുസ്തഫ മാസ്റ്റർ, റബീഹ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്‌ അജ്മൽ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: