കർഷകമോർച്ച നടീൽ ഉത്സവം നടന്നു

മയ്യിൽ: ഭാരതീയ ജനതാ കർഷകമോർച്ച കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “എനിക്ക് പച്ചക്കറി എന്റെ ഗ്രാമത്തിൽ ” എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഇരുന്നൂറ് ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന പച്ചക്കറി തോട്ടം പദ്ധതിയുടെ ജില്ലാതല നടീൽ ഉത്സവം കയരളം ശ്രീ ദുർഗ്ഗാ സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെ കിളിയളം വയലിൽ സി.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി.സംസ്ഥാന സെൽ കോ-ഡിനേറ്റർ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ടി.സി.മനോജ് പദ്ധതി വിശദീകരണം നടത്തി. കർഷകമോർച്ച ജില്ലാ സിക്രട്ടറി കെ.കെ.ഹരിദാസ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സിക്രട്ടറി പ്രേമൻ , ബി.ജെപി. മണ്ഡലം ജനറൽ സിക്രട്ടറി രവീന്ദ്രൻ കടമ്പേരി, എ കെ.ദിവാകരൻ, ടി.കെ. റിജിൽ, പി.വിജേഷ്, തുടങ്ങിയവർ സംസാരിച്ചു. രമേഷ് ഗോവിന്ദ് സ്വാഗതവും പി.പി.ദേവദാസ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: