കണ്ണൂർ എയർപോർട്ട് സന്ദർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് നാളെയും മറ്റന്നാളും ആളുകളെ പ്രവേശിപ്പിക്കില്ല.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ സന്ദർശകരുടെ വൻ തിരക്ക്. മട്ടന്നൂർ ടൗണിലും കണ്ണൂർ, തലശേരി, ഇരിട്ടി ഭാഗങ്ങളിലേക്കും

കിലോമീറ്ററുകളോളം ഗതാഗതകുരുക്കാണ്. വെള്ളിയാഴ്ചവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ആയിരങ്ങളാണ് വിമാനത്താവളത്തിലെത്തുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിൽ നിന്നാണ് സന്ദർശകരെത്തുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനങ്ങൾ പൊലീസ്. നിയന്ത്രിക്കുന്നത്. നാട്ടുകാർതന്നെ കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. റോഡ് വികസനം പൂർത്തിയാകാത്തത് ഗതാഗതകുരുക്കിന് കാരണമായി.
വെള്ളിയാഴ്ചവരെ സന്ദർശനാനുമതി ഉണ്ടെയിലും നാളെയും മറ്റന്നാളും കസ്റ്റംസ് മീറ്റിംഗും എയർപോർട്ട് മീറ്റിംഗും ഉള്ളതിനാൽ ആളുകളെ പ്രവേശിപ്പിക്കില്ല. (08/10/18, 09/10/18) ഡിസംബർ ഒൻപതിനാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം നാലുവരെയാണ് പ്രവേശനം. എങ്കിലും അതിരാവിലെ തന്നെ നിരവധി പേരാണ് ഇവിടെയെത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: