ശബരിമല സ്ത്രീ പ്രവേശനം: കേരളത്തിനു പുറത്തും പ്രതിഷേധം രൂക്ഷമാകുന്നു

ന്യൂഡല്ഹി: ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഹൈദരാബാദിനു പുറമെ

ബെംഗളൂരുവിലും ഡല്ഹിയിലും പരതിഷേധം ശക്തമാകുന്നു. വിവിധ ക്ഷേത്രങ്ങള് കേന്ദ്രീകരിച്ച് ഭക്തജന സംഘടനകളാണണ് പ്രതിഷേധ യോഗങ്ങളും ജാഥകളും സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തില് കര്ണാടക,തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില് നിന്നുളളവരും പങ്കെടുത്തു.
നേരത്തെ അഖില ഭാരത അയ്യപ്പ പ്രചാരണസഭയുടെ നേതൃത്വത്തില് സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സ്ത്രീപ്രവേശന വിധിയില് പുനപരിശോധനാ ഹര്ജി നല്കാന് തയ്യാറാവാത്ത് ദേവസ്വം ബോര്ഡ് നിലപാടിനെതിരെയാണ് കേരളത്തിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം. ഇതേസമയം യുവമോര്ച്ച സംഘടിപ്പിച്ച സമരത്തില് പ്രവര്ത്തകര്ക്ക് പൊലീസ് മര്ദ്ദനമേറ്റതിലും പ്രതിഷേധിച്ച് കേരളത്തിലെ പത്തനംതിട്ട ജില്ലയില് ഇന്ന് ബിജെപി ഹര്ത്താല് ആചരിക്കുകയാണ്. രാവിലെ ആറു മുതല് വൈകിട്ട് ആറു വരെയാണ് ഹര്ത്താല്. കൂടാതെ സ്ത്രീപ്രവേശന വിഷയത്തില് പതിനൊന്നാം തീയ്യതി പന്തളത്തും ബിജെപി സമരം സംഘടിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: