ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

കണ്ണൂര്‍: തലശ്ശേരി നഗരസഭയിലെ ആറാം വാര്‍ഡ് കാവുംഭാഗം, മാങ്ങാട്ടിടം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൈതേരി 12ാം മൈല്‍, കണ്ണപുരം പഞ്ചായത്തിലെ

ആറാം വാര്‍ഡ് കയറ്റീല്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കൊളച്ചേരി എന്നിവിടങ്ങളില്‍ 11ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിങ് സ്‌റ്റേഷനുകളായ എ.എല്‍.പി സ്‌കൂള്‍ നണിയൂര്‍, ഇ.പി.കെ.എന്‍.എസ്.എ എല്‍.പി സ്‌കൂള്‍ കൊളച്ചേരി, പെരുമാച്ചേരി അങ്കണവാടി, കാവുഞ്ചാല്‍ അങ്കണവാടി, ജി.എല്‍.പി സ്‌കൂള്‍ പെരുമാച്ചേരി, എ.യു.പി സ്‌കൂള്‍ കൊളച്ചേരി, ചേലേരി എം.എല്‍.പി സ്‌കൂള്‍ കപ്പണപറമ്പ്, കാവുംഭാഗം ഹൈസ്‌കൂള്‍ തലശ്ശേരി, എ.എല്‍.പി. സ്‌കൂള്‍ േൈകതരി, മാങ്ങാട്ടിടം, കണ്ണപുരം നോര്‍ത്ത് എല്‍.പി സ്‌കൂള്‍, കീഴറ എന്നിവക്ക് പത്തിന് ഉച്ചക്ക് ശേഷവും 11നും അവധിയായിരിക്കും.
ഈ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്‌റ്റേഷനുകളില്‍ വോട്ട് ചെയ്യുന്നതിന് ഓഫിസ് മേലധികാരികള്‍ അനുമതി നല്‍കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: