കണ്ണൂർ കോപ്പറേഷന് മൂക്കിന് താഴെ അനധികൃത കയ്യേറ്റം വ്യാപകം

0

കണ്ണൂർ :- കാൽനടയാത്രക്കാർക്ക് കടന്നു പോകാനുള്ള ഫുട്പാത്തുകളിൽ പോലും കൈയ്യേറ്റം വ്യാപകമാകുകയാണ് കണ്ണൂർ നഗരത്തിൽ. ഇതു സംബന്ധിച്ചുണ്ടായ നിരന്തരമായ പരാതികളൊക്കെ വെള്ളത്തിലെ വരയായി.സ്റ്റേഷൻ റോഡ് ,പഴയ      ബസ്റ്റാന്റ ,സ്റ്റേഡിയം,  കാൽടെക്സ്, തെക്കി, മാർക്കറ്റ് റോഡ്, പ്ളാസ, ജയസ്പ്പോൾ, ബേങ്ക് റോഡ്, യോഗശാല തുടങ്ങിയ ഭാഗങ്ങളിൽ വ്യാപകമായ കയ്യേറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.  യാത്രാസ്വാതന്ത്ര്യം നിഷേധിക്കുന്ന വഴി വിട്ട വാണിഭക്കാർക്ക് ആരുടെയോ ബലമുണ്ട്. എങ്കിലേ ഇത്തരം കൈയ്യേറ്റങ്ങൾ വ്യാപകമാകാൻ സാധിക്കൂ. ദിനംപ്രതി പതിനായിരക്കണക്കിന് രൂപ സമ്പാധിക്കുന്ന അനധികൃത കയ്യേറ്റകച്ചവടം നഗരത്തിൽ പൊടിപൊടിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട കണ്ണൂർ കോപ്പറേഷൻ അധികാരികൾ കണ്ണടയ്ക്കുന്നതായി ആരോപണം. കണ്ണൂർ ടെലിഫോൺ ഭവന് സമീപം തകൃതമായ വഴി വാണിഭം കൊണ്ട് പൊറുതിമുട്ടിയ യാത്രക്കാർ റോഡിൽ കയറി നടക്കേണ്ട ഗതികേടുണ്ടായിട്ടും യാത്രാസ്വാതന്ത്ര്യം വീണ്ടെടുക്കേണ്ട കോപ്പറേഷൻ അധികാരികൾ നിഷ്ക്രീയം. ചില സംഘടനകൾ യാതൊരു           ഔചിത്ത്യബോധവുമില്ലാതെ വഴി വാണിഭക്കാർക്ക് ചുക്കാൻ പിടിക്കുന്നത് കയ്യേറ്റങ്ങൾ വർദ്ധിപ്പിക്കുനെന്ന ആരോപണവും ശക്തമാണ്.കണ്ണൂർ നഗരത്തിന്റെ പ്രധാന കോണുകളിൽ റോഡ് കയ്യേറി വിൽപ്പന നടത്തുന്ന പുതിയ വാണിഭ കച്ചവടത്തിൽ കണ്ണൂർ വീർപ്പ് മുട്ടുകയാണ്. കണ്ടവരൊക്കെ നിയമം കൈയ്യിലെടുക്കുമ്പോൾ എന്തിനാണ് ഇവിടെ ചട്ടങ്ങളും നിയമങ്ങളും എന്ന് ചോദിക്കുന്നവരോട് ഉത്തരം പറയേണ്ട ബാധ്യത കൂടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിഥികൾ              ക്കുമുണ്ട്.കണ്ണൂർ നഗരത്തിലെ റോഡുകളിലെ അളവ് കൃത്ത്യമായി കണ്ടെത്തി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചില്ലേങ്കിൽ  നിലവിലെ റോഡുകളിൽ പലതും ചുരുങ്ങി വൺവേയാകും. അത്രകണ്ട്  ബങ്കുകളും തട്ടുകടകളും വഴി വാണിഭങ്ങളും കണ്ണൂരിൽ പെരുകുകയാണ്.  നഗരത്തിൽ തന്നെ ഒഴിഞ്ഞ് കിടക്കുന്ന പല സ്ഥലങ്ങൾ ഉണ്ടെങ്കിലും കയ്യേറ്റക്കാർക്ക് അവർക്ക് തോന്നുന്നിടത്ത് വിൽപ്പന നടത്തണം ഇതാണ് കണ്ണൂർ നഗരത്തിന്റെ ശാപം. വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഭീഷണിയായിട്ടുള്ള  അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള ആർജ്ജവമാണ് കണ്ണൂർ ഭരണാധികാരികൾക്ക് വേണ്ടത്.പയ്യാമ്പലത്തിന് സമീപം ചെറിയ രീതിയിലുള്ള കെട്ടിടം പണിയുമ്പോൾ മുറ്റത്ത് സിമന്റ്കട്ട പാകിയത് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തിൽ കോപ്പറേഷനിലെ ബന്ധപ്പെട്ട വിഭാഗം അനധികൃതം എന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഒക്ടോബർ രണ്ടിന് ഓവർസിയർ അനധികൃത നിർമ്മാണം തടയാൻ  സ്ഥലത്തെത്തിയതുമായി ബന്ധപ്പെട്ട് ഡപ്പ്യൂട്ടി മേയറെ ചൊടിപ്പിച്ചു. തുടർന്ന് ഡപ്യൂട്ടി മേയറെ ഫോണുമായി ബന്ധപ്പെട്ട ഓവർസിയർ മുൻവിധി എന്നോണം മേയറുടെയും ഇദ്ദേഹത്തിന്റെയും സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു.ശേഷം നവ മാധ്യമങ്ങളിൽ സംഭാഷണം വൈറലായി. ഓവർസിയറാകട്ടെ ഈ കാര്യം മാധ്യമങ്ങളിൽ വിഷയമാക്കി. ചട്ടം ലംഘിച്ചെന്ന് കാട്ടി കണ്ണൂർ കോപ്പറേഷൻ ഉദ്യോഗസ്ഥനെ സസ്പ്പെന്റ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കോപ്പറേഷൻ കൗൺസിലർമാരുടെ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ ചെറിയ തോതിലുള്ള ബഹളംമെന്ന തൊഴിച്ചാൽ കാര്യമായ ഒരു തീരുമാനവും യോഗത്തിൽ ഉണ്ടായില്ല. കാരണം നഗര കോണുകളിലെ  അനധികൃത നിർമ്മാണം കണ്ടെത്തി നടപടിയെടുക്കാനുള്ള  യാതൊരു തീരുമാനവുമില്ലാതെ എല്ലാവരും ചായ കുടിച്ച് പിരിഞ്ഞു.ഇതെല്ലാം കണ്ടവർക്ക് ഇവിടെ എന്ത് സംഭവിച്ചെന്നതുപ്പോലും മനസ്സിലായില്ലത്രെ-

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading