കണ്ണൂർ ജില്ലയിലെ 40 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

6 / 100


ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആന്തൂര്‍ നഗരസഭ 1,9, ആറളം 9, ചെറുപുഴ 4, ചൊക്ലി 11, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 10,12,32, കല്ല്യാശ്ശേരി 8, കാങ്കോല്‍ ആലപ്പടമ്പ 4, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35, കരിവെള്ളൂര്‍ പെരളം 8, കേളകം 1,2, കോളയാട് 12, കുറ്റിയാട്ടൂര്‍ 10, മാലൂര്‍ 9, മട്ടന്നൂര്‍ നഗരസഭ 7,32, മയ്യില്‍ 15, മുഴക്കുന്ന് 12, മുഴപ്പിലങ്ങാട് 4, പന്ന്യന്നൂര്‍ 10, പയ്യന്നൂര്‍ നഗരസഭ 24, പയ്യാവൂര്‍ 9, പേരാവൂര്‍ 10, പിണറായി 19, തലശ്ശേരി നഗരസഭ 13,26,27, ഉളിക്കല്‍ 8,13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചിറക്കല്‍ 12,  കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28, കേളകം 6, കൊളച്ചേരി 14, മട്ടന്നൂര്‍ നഗരസഭ 31, മൊകേരി 7, പേരാവൂര്‍ 1 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 28, എരമം കുറ്റൂര്‍ 5, ചെറുപുഴ 19 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: