കൊവിഡ്: ജില്ലയില്‍ 67 പേര്‍ക്കു കൂടി രോഗമുക്തി

6 / 100 SEO Score

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 67 പേര്‍ കൂടി ഇന്നലെ (സപ്തംബര്‍ 7) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3247 ആയി.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 24പേരും എം ഐ ടി ഡി സി ടി സിയില്‍ നിന്ന് 17 പേരും നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 14 പേരുമാണ് രോഗമുക്തി നേടിയത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 7 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും കണ്ണൂര്‍ മിംസില്‍ നിന്ന് രണ്ട് പേരും രോഗമുക്തി നേടി വീടുകളുലേക്ക് മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: