കോവിഡ് വ്യാപനം: കൂടുതൽ ജാഗ്രതയും സ്വയം നിയന്ത്രണവും പുലർത്തണം, കലക്ടറുടെയും എസ് പി യുടെയും അഭ്യർത്ഥന

6 / 100 SEO Score


കണ്ണൂർ ജില്ലയിൽ കോവിഡ് രോഗ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് ജില്ല കലക്ടർ ടി വി സുഭാഷും ജില്ല പോലീസ് മേധാവി യതീഷ് ചന്ദ്രയും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന.
അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിനാൽ രാജ്യമാകെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസപ്പെടാതിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത് ചെയ്തത്. എന്നാൽ സമ്പർക്ക രോഗ വ്യാപനം വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ജില്ലയിൽ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗ വ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.
രോഗം വരാതിരിക്കാനുള്ള കരുതൽ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതിൽ പ്രധാനം. അവശ്യം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ വീടുകളിൽ നിന്ന് പുറത്ത് പോകാവൂ. അങ്ങനെ പോകുമ്പോൾ ജനക്കൂട്ടങ്ങളിൽ നിന്ന് കഴിയാവുന്നതും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. എപ്പോഴും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം.
കടകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പലയിടത്തും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും അനുവദിക്കില്ല. കർശന നടപടി തന്നെ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. അതിനാൽ ഓരോ സ്ഥാപനത്തിലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടി കൈക്കൊള്ളണം. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കർശന നിരീക്ഷണം പുലർത്തുകയും ആവശ്യമായ ഇടപെടൽ നടത്തുകയും വേണം.
കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകൾ മറ്റ് പരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും കോവിഡ് പ്രോട്ടോകോൾ പൂർണ അർഥത്തിൽ പാലിക്കാനും എല്ലാ വിഭാഗം ആളുകളും തയ്യാറാവണം. രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കൾ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ മുന്നോട്ടു വരണമെന്നും  പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

 

——————————
*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

 

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: