അറബിക്കടലില്‍ ന്യൂനമര്‍ദം; ജില്ലയില്‍ സെപ്തംബര്‍ 11 വരെ യെല്ലോ അലര്‍ട്ട് ,മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം

6 / 100


കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60   കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന്  ആരും കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  കേരള തീരത്ത് 2.8  മുതല്‍ 4.6  മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
സപ്തംബര്‍ ഏഴ് മുതല്‍ ഒമ്പതു വരെ ജില്ലയില്‍  രണ്ട്  മുതല്‍ 2.7  വരെ ഉയരത്തില്‍ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍  മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും  ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.  ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തീരമേഖലയില്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കരുത്.  മല്‍സ്യബന്ധന യാനങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുകയും, ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍, കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യണം. ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: