പയ്യന്നൂരിൽ സജിത്‌ലാൽ സ്മാരക മന്ദിരം തകർത്തു

9 / 100 SEO Score

പയ്യന്നൂർ: പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന് മുൻവശത്തെ സജിത്‌ലാൽ സ്മാരകം സാമൂഹ്യദ്രോഹികൾ അടിച്ചുതകർത്തു. ഇന്നുപുലർച്ചയോടെയാണ് സ്മാരകസ്തൂപവും, മുൻവശത്തെ ഇരിപ്പിടവും, അരഭിത്തിയും പൂർണമായും തകർത്തത്. കെട്ടിടത്തിനകത്തെ ഫർണിച്ചറുകൾ മുഴുവനായും നശിപ്പിക്കുകയും, മുറിക്കുള്ളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. നാലുദിവസം മുമ്പ് ഇതിന്റെ ബോർഡും, സജിത് ലാലിൻറെ ഫോട്ടോയും നശിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഗ്രസ്സും, സി പി എമും സ്ഥാപിച്ച പ്രചാരണ ബോർഡുകളും, കൊടിമരങ്ങളും നശിപ്പിച്ച സംഭവങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: