കേളകം ടൗണിലെ പച്ചക്കറി കടയിലെ ജീവനക്കാരന് കോവിഡ്; കേളകം ടൗൺ സെപ്റ്റംബർ 14 വരെ സമ്പൂർണ്ണമായി അടച്ചിടാൻ തീരുമാനം.

6 / 100

കേളകം : കേളകം ടൗണിൽ പച്ചക്കറി കടകളിലെ ജീവനക്കാർക്ക്  കോവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സെപ്റ്റംബർ 14 വരെ കേളകം ടൗൺ സമ്പൂർണ്ണമായി ലോക്ഡൗണാക്കാൻ പഞ്ചായത്തിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചത്.

തിങ്കളാഴ്ച പേരാവൂരിൽ ആന്റിജൻ ടെസ്റ്റ്‌ നടത്തിയപ്പോൾ കേളകത്തെ ഒരു വ്യാപാരസ്ഥാപന ഉടമയ്ക്ക് ഉച്ചയ്ക്ക് മുൻപ് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മറ്റൊരു വ്യാപാര സ്ഥാപനത്തിലെ
ആൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തിൽ സമ്പർക്കവ്യാപന സാഹചര്യം വിലയിരുത്തിയാണ് തീരുമാനം.
മദ്യവിൽപ്പനശാലകൾ, ബാങ്ക്, ഉൾപ്പെടെയാണ് അടച്ചിടുക.

വെള്ളൂന്നി ഭാഗത്ത് കാടായം മില്ല്,
അടയ്ക്കാത്തോട് ഭാഗത്ത്
കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊട്ടിയൂർ ഭാഗത്ത് കേളകം വില്ലേജ് ഓഫീസ്
പേരാവൂർ ഭാഗത്തേക്ക്
മഞ്ഞളാംപുറം
സാൻജോസ് പള്ളി എന്നിവയാണ്
അടച്ചിടൽ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.

അടച്ചിടൽ പരിധിക്ക് പുറമേയുള്ള ഹോട്ടലുകളിൽ പാർസൽ സർവീസ് സംവിധാനത്തിന് അനുമതിയുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ്‌ മൈഥിലി രമണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേളകം സബ് ഇൻസ്‌പെക്ടർ ടോണി ജെ മറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജൻ അടുക്കോലിൽ, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ് പി.കെ, മെഡിക്കൽ ഓഫീസർ ഡോ. സുബിത്ത്, വില്ലേജ് ഓഫീസർ ഇ രാധ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജോർജുകുട്ടി വാളുവെട്ടിക്കൽ, ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, വാർഡ് മെമ്പർമാരായ കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: