അബദ്ധത്തിൽ വീട്ടുകിണറ്റിൽ വീണ 9 വയസുകാരിയെ രക്ഷിച്ച അയൽവാസി വടക്കേടത്ത് ചന്ദ്രന് ഉക്കാസ് മൊട്ടയിലെ സ:പി.കൃഷ്ണപ്പിള്ള സ്മാരക സാംസ്ക്കാരി കേന്ദ്രത്തിൻ്റെ “അദരവ് “.

6 / 100 SEO Score

 

കതിരൂർ: പത്തുമീറ്ററിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ ഒമ്പതുവയസ്സുകാരി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കിണറ്റിലെ പൈപ്പിൽ പിടിച്ചുനിന്ന കുട്ടിയെ അയൽവാസിയാണ്‌ രക്ഷപ്പെടുത്തിയത്‌. കിഴക്കേ കതിരൂർ പഞ്ചായത്ത് കിണറിന് സമീപത്തെ വടക്കേടത്ത് സരിഷ്-രസ്‌ന ദമ്പതിമാരുടെ മകളും തെരുവണത്തെരു യു.പി. സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ ദേവിക വെള്ളം കോരാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടുകിണറ്റിൽ വീണത്. ആ സമയത്ത് ദേവികയുടെ അമ്മ രസ്‌ന മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രസനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ വടക്കേടത്ത് ചന്ദ്രൻ ഉടൻ കിണറ്റിലിറങ്ങി. ഈ സമയം ദേവിക മോട്ടോറിന്റെ പൈപ്പ് പിടിച്ചുനില്ക്കുകയായിരുന്നു. 10 മീറ്ററിൽ കൂടുതൽ ആഴമുള്ള കിണറിൽ ആറുമീറ്ററോളം ഉയരത്തിൽ വെള്ളമുണ്ട്. ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചു. പരിക്കുകളൊന്നുമുണ്ടായിട്ടില്ല.

പേടിച്ചുപോയ ദേവികയെ കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിലും തുടർന്ന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും എത്തിച്ച് പരിശോധനകൾ നടത്തി വീട്ടിലേക്ക് അയച്ചു.

കുട്ടിയെ രക്ഷിച്ച വടക്കേടത്ത് ചന്ദ്രനെ ഉക്കാസ്‌മെട്ടയിലെ കൃഷ്ണപ്പിള്ള സാംസ്കാരികകേന്ദ്രം ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കാരായി രാജൻ ഉപഹാരം നല്കി. കെ.പി. സജിത്ത് അധ്യക്ഷത വഹിച്ചു. ടി.വി. പ്രജീഷ്, ടി.വി. മനോജ് എന്നിവർ സംസാരിച്ചു. സാംസ്കാരികകേന്ദ്രം പ്രവർത്തകരായ സേനൻ, സുമേഷ്, മോഹനൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: