കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണപുരം ചെ​റു​കു​ന്ന് വെ​ള്ള​റ​ങ്ങ​ലി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ര്‍ ഓ​വു​ചാ​ലി​ലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.

ത​ല​ശേ​രി ഇ​ല്ലി​ക്കു​ന്ന് ഷാ​ജി​റ മ​ന്‍​സി​ലി​ല്‍ റ​ഫീ​ഖി​ന്‍റെ മ​ക​ന്‍ റ​സ്മി​ല്‍ (28) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ര്‍ ഓ​ടി​ച്ചിരുന്ന ഇ​ല്ലി​ക്കു​ന്നി​ലെ സ​ജീ​റി​(23)നാണ് പരിക്കേറ്റത്. ഇ​യാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ 5.15 ഓ​ടെ​യാ​യിരുന്നു അപകടം. പ​യ്യ​ന്നൂ​രി​ലെ ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ക്കു​ന്ന പു​തി​യ വീ​ടി​ന്‍റെ പ​ണി​ക​ഴി​ഞ്ഞ് ത​ല​ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ സ്കൂ​ട്ട​ര്‍ നി​ര​ങ്ങി ഓ​വു​ചാ​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി ഗ്രേ​റ്റ് ബി​ല്‍​ഡേ​ഴ്സി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇരുവരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: