പ്രളയബാധിതർക്ക് തൃപ്പ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കൈത്താങ്ങ്

പ്രളയ ബാധിതർക്ക് കൈത്താങ്ങാവാൻ തുപ്രങ്ങോട്ടൂർ പഞ്ചായത്ത് ദുരിതാശ്വാനിധി ശേഖരണം പതിനാലാം വാർഡിന്റെ ഒരു ലക്ഷം എന്ന ടാർജറ്റ് പൂർത്തിയായി .സമാഹരിച്ച തുക പൗരപ്രമുഖരുടേയും,ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പർ നല്ലൂർ ഇസ്മായിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനാബ്:കാട്ടൂർ മഹ്മൂദിന് കൈമാറി.കൈമാറ്റ

ചടങ്ങിൽ തെക്കയിൽ സക്കീന ഖാലിദ് സുല്ലമി,P.അശോകൻ മാസ്റ്റർ,കിഴക്കേടത്ത് അബൂബക്കർ,തൊടുവയിൽമുഹമ്മദ്,ഭാരതി ടീച്ചർ,അനന്തൻ മാസ്റ്റർ, കളത്തിൽ റഫീഖ്,കളത്തിൽ അബ്ദുല്ല

,ഏറാമല കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.

ഫണ്ട് സമാഹരിക്കാൻ സഹകരിച്ച KM മൊയ്തു മാസ്റ്റർ, അറക്കൽ അമ്മത് ഹാജി, അബൂബക്കർ കിഴക്കേടത്ത്, കളത്തിൽ AK അബ്ദുല്ല,

KWUP സ്ക്കൂളിലെയും, കടവത്തൂർ V V UP സ്ക്കൂളിലെയും അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ സർവ്വോപരി വാർഡിലെ മുഴുവൻ വീടുകളും കയറിയിറങ്ങി സഹകരിച്ച വാർഡ് കൺവീനർ റഫീഖ് കളത്തിൽ ,CDS മെമ്പർ ഷീബ, ADS ചെയർപേഴ്സൺ ഷെർളി എൻ,അഷ്ഫാഖ് K, ഷഹബാസ് K എന്നിവർക്കും വിവിധ സംഘടനകൾ വഴി ഏറെ സംഭാവനകൾ നൽകിയിട്ടും, പൂർണ്ണ സംതൃപ്തിയോടെ ടാർജറ്റ് പൂർത്തിയാക്കാൻ സഹകരിച്ച വാർഡിലെ നല്ലവരായ ജനങ്ങൾക്കും ഒരായിരം നൻമകൾ നേരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: