അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം. പുഴക്കര, നെല്ല്യാട്, പുന്നരിക്കുണ്ടം, കാപ്പുംകടവ് എന്നിവടങ്ങളിൽ ആണ് കുരങ്ങ് ശല്യം രൂക്ഷമായത്.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന വാനരന്മാർ ചക്ക , തേങ്ങ, വാഴക്കുല തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നു.
വീടിന് സമീപമെത്തുന്ന വാനരൻമാർ വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന സാധനങ്ങൾ കൈക്കലാക്കി കടന്നു കളയുന്നു.അയ്യപ്പൻകാവ് പുഴക്കരയിലെ പാണംബ്രോൻ സലാം, ഗഫൂർ, കാപ്പും കടവിലെ ടി.സി അബ്ദുല്ല ,പാണംബ്രോൻ റഹീം എന്നിവരുടെ കൃഷിയിടങ്ങളിലുമായി വീട്ടിലും കഴിഞ്ഞ ദിവസം ദിവസം കുരങ്ങുകൾ കൂട്ടത്തോടെ വന്ന് സാധനങ്ങൾ നശിപ്പിച്ചു.ഒരു മാസം മുൻപും കുരങ്ങുകൾ ഈ പ്രദേശത്ത് വന്ന് സാധനങ്ങൾ നശിപ്പിച്ചിരുന്നു. കുരങ്ങുകൾ ഉപദ്രവിക്കുമെന്ന പേടിയിൽ കുട്ടികളെ പുറത്തിറക്കുവാൻ ഇവിടുത്തുകാർക്ക് ഭയമാണ്. ആറളം ഫാമിൽ നിന്നാണ് വാനരന്മാർ എത്തുന്നത്.നാട്ടുകാർ ഓടിച്ച് വിടുമ്പോൾ തത്കാലം പിൻ വാങ്ങുന്ന ഇവ പിന്നീട് വീണ്ടും എത്തുന്നു. കൃഷികൾക്കും, സാധാരണ ജീവിതത്തിനും ഭീഷണിയായ വാനരപ്പടയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: