കൂത്തുപറമ്പ് മെരുവമ്പായിയിൽ യുവാവിന് കുത്തേറ്റു

കൂത്തുപറമ്പ് : കൂത്തുപറമ്പ് മെരുവമ്പായി യുവാവിന്  കത്തി കുത്തിൽ പരിക്കേറ്റു.കുങ്കറ വളപ്പിൽ ഷാജഹാനാണ്  കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ശനിയാഴ്ച ഉച്ചയോടെ മെരുവമ്പായി ടൗണിലെ ചായക്കടയിൽ ഇരിക്കുകയായിരുന്നു ഷാജഹാനെ കണ്ടം കുന്ന് സ്വദേശി  സ്വദേശിയായറൗഫ് കഠാര ഉപയോഗിച്ച് കുത്തുകയായിരുന്നു. നെഞ്ചിനാണ് കുത്തേറ്റത് സാരമായി  പരിക്കേറ്റ ഇയാളെ ഉടൻ നാട്ടുകാർ തൊക്കിലങ്ങാടിയിലെ  ക്രിസ്തുരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ ഉടൻ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചായക്കടയിൽ നിന്നും ശനിയാഴ്ച രാവിലെ ഇരുവരും തമ്മിൽ  വാക്ക് തർക്കമുണ്ടായിരുന്നു തുടർന്ന് റൗഫ് വീട്ടിൽ പോയി കഠാരയുമായി തിരിച്ചുവന്നു  കുത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് വെച്ച് കെട്ടിയിട്ട് പോലീസിലേൽപ്പിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തുറിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: