ബേങ്ക് ഉദ്യോഗസ്ഥനെ തോക്ക് ചൂണ്ടി തട്ടിയെടുത്ത കാർ എടക്കാട് കണ്ടെത്തി


കാഞ്ഞങ്ങാട്പടന്നക്കാട് വാടക ക്വാട്ടേർസിൽ താമസിക്കുന്ന ബേങ്ക് ഉദ്യോഗസ്ഥനെ തോക്ക് ചൂണ്ടി അഞ്ചംഗ സംഘം തട്ടിയെടുത്ത കാർ എടക്കാട് കണ്ടെത്തി. എടക്കാട് മുഴപ്പിലങ്ങാട് കെട്ടിലകത്തെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന കാസിമിന്റെ ക്വാട്ടേഴ്സിൽ നിന്നാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ. ശ്രീജേഷ്, എ.എസ്.ഐ. അബ്ദുൽ സലാം, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെപിടികൂടിയത്. ഇക്കഴിഞ്ഞ എപ്രിൽ 18 ന് പുലർച്ചെയാണ് പടന്നക്കാട് താമസിക്കുന്ന എച്ച്.ഡി.എഫ്.സി. ബേങ്ക് ജീവനക്കാരൻ വിനീഷിന്റെ ക്വാട്ടേർസിൽ നിന്നും സുഹൃത്ത് റഷീദിന്റെ ഉടമസ്ഥതയിലുള്ള കെ. എൽ . 60.ആർ. O 305 നമ്പർ ഹുണ്ടായ് റിനി കാർ അഞ്ചംഗ കഞ്ചാവ് സംഘം തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാർ കടത്തികൊണ്ടുപോയത്. കേസിൽ മുഖ്യപ്രതി സെറീജ് , മിൽ ഷാൻ, പ്രജീഷ് റംസീദ്, എന്നിവരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന പ്രതി സെമീർ ദിവസങ്ങൾക്ക് മുമ്പ് കഞ്ചാവു ശേഖരവുമായി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായിരുന്നു. ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൃത്യത്തിന് പ്രതികൾ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങും. എടക്കാട് വെച്ച്പോലീസ് കണ്ടെത്തിയ കാർ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുർഗ് സ്റ്റേഷനിലെത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: