മലയോര മേഖലയിലെ കഞ്ചാവ് മൊത്തവിതരണ പ്രധാന കണ്ണി വാഹനസഹിതം പേരാവൂർ എക്‌സൈസ് പിടിയിൽ

പേരാവൂർ: മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണത്തിലെ പ്രധാന കണ്ണി കേളകം അടക്കാത്തോട്സ്വദേശി സി.ജെ.ഷിനോയിയെ (34)പേരാവൂർ സെന്റ് ജോസഫ്‌സ് സ്‌കൂൾ സമീപത്ത് നിന്ന് പേരാവൂർ എക്‌സൈസ് വാഹനസഹിതം പിടികൂടി. 1.100 കിലോഗ്രാം ഉണക്ക കഞ്ചാവ് ഇയാളിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുകയും, മൊത്തമായും ചില്ലറയായും ആഡംബര ബൈക്കിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഷിനോയി. 5 വർഷം മുൻപ് 100 കുപ്പി മാഹി മദ്യം കടത്തിയ കേസിൽ പേരാവൂർ എക്‌സൈസ് ഇയാൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്, കൂടാതെ ഒട്ടനവധി പോലീസ് കേസുകളിൽ പ്രതിയാണ്.ഓണാഘോഷങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി യുവാക്കളെ ലക്ഷ്യമിട്ട് ഇയാൾ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് ഇയാളെ നിരീക്ഷിച്ചു സാഹസികമായി പിടികൂടുകയായിരുന്നു.

എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽപ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, ജോണി ജോസഫ് ഐ ബി പ്രിവന്റീവ് ഓഫീസർ ഒ.നിസാർ,ദിലീപ് സി വി, ഷാജി സി പി സിവിൽ എക്‌സൈസ് ഓഫിസർമാരായ വിജയൻ പി,സതീഷ് വി എൻ, സന്ദീപ് എം സിനോജ് വി, എം ഉത്തമൻഎന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: