ഇന്ന് 1251 പേർക്ക് കോവിഡ്; 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1061 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേര്‍ക്ക് രോഗമുക്തി. അഞ്ച് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്. നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേർക്ക് രോഗമുക്തി. 27608 സാമ്പിൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. Updating…..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: