ബഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടൽ:വളപട്ടണം പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണം

ബഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ വളപട്ടണം പുഴയിലെ ജലനിരപ്പ് കൂടിവരികയാണ്. പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രളയസാധ്യതയുള്ളതിനാൽ വീട്ടിൽനിന്നും മാറിതാമസിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. വീട് വിട്ട് പോകേണ്ട സ്ഥിതി സംജാതമാകുകയാണെങ്കിൽ പരമാവധി ബന്ധുവീട്ടിലേക്കോ സുഹൃത് വീട്ടിലേക്കോ പോകേണ്ടതാണ് . കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുഴുവനാളുകളെയും ക്യാമ്പിനുള്ളിൽ താമസിപ്പിക്കുന്നത് വളരെ അപകടകരമാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതമുണ്ട് . എന്നാൽ മറ്റു വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തവർക്ക് ക്യാമ്പിൽ താമസിക്കാനുള്ള സൗകര്യം ചെയ്യുന്ന താണ് . മേൽ പ്രദേശങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവർ മുൻകൂട്ടിത്തന്നെ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടതാണ്. എന്തെങ്കിലും സഹായം ആവശ്യമുള്ളവർ വാർഡ് കൗൺസിലറെയോ ആർ.ആർ.ടി.യെയോ , വളണ്ടിയറെയോ ബന്ധപ്പെടേണ്ടതാണ്. എന്ന് ചെയർപേഴ്സൺ, ആന്തൂർ നഗരസഭ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: