പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 

പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്‍പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് പതിനൊന്നാം പ്രതി പ്രദീപ്‌ എന്നിവരുടെ ജാമ്യാപേക്ഷ ആണ് തള്ളിയത്. പ്രതികളുടെ പങ്ക് തെളിയിക്കാന്‍ സാധിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാല്‍ കേസിന്റെ അത്തരം വിശദാംശങ്ങളിലേക്ക് കടക്കാന്‍ കോടതി തയാറായില്ല. കേസിലെ മുഖ്യപ്രതി ആയ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ അടുത്ത അനുയായികള്‍ ആണ് പ്രതികള്‍ എന്നതിനാല്‍ അവര്‍ക്ക് ജാമ്യം നല്‍കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കും ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: