ജമ്മു കശ്മീര്‍ വിഭജനം : കണ്ണൂരില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം

കണ്ണൂര്‍:ജമ്മു കശ്മീര്‍ വിഭജനത്തിനെതിരെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി.മ്മു കാശ്മീര്‍ വിഭജിച്ച്‌ രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ത്ത് ഏകാധിപത്യ ഭരണ നടപടികളുമായി മുന്നോട്ട് പോകുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി സി സി നേതൃത്വം ആരോപിച്ചു.പ്രകടനത്തിന് ഡി .സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, അഡ്വ.ടി.ഒ മോഹനന്‍, എന്‍.പി ശ്രീധരന്‍, കെ.സി മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂര്‍, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.പി വേലായുധന്‍, അജിത്ത് മാട്ടൂല്‍, കൂക്കിരി രാജേഷ്, സി.ടി.ഗിരിജ, പൊന്നമ്ബത്ത് ചന്ദ്രന്‍, ടി.ജയകൃഷ്ണന്‍, എം.സി ശ്രീജ, ടി.സി.താഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: