തൃശൂരില്‍ സിനിമ സംവിധായകനെ തട്ടിക്കൊണ്ടു പോയതായി പരാതി

തൃശ്ശൂരില്‍ യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി.വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകന്‍ നിഷാദ് ഹസ്സനെയാണ് തട്ടിക്കൊണ്ടുപോയത്. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ച്‌ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍.ആക്രമണത്തിനിടെനിഷാദ് ഹസന്റെഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സ തേടി. മുഖംമൂടി വച്ച്‌ വന്ന ഒരു സംഘംആളുകളാണ് നിഷാദിനെ തട്ടികൊണ്ടു പോയതെന്ന്ഇവര്‍ പറഞ്ഞു.നിഷാദിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് സൂചന. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: