സ്റ്റാന്റ് ഓഡിറ്റ് പൂർത്തീകരിച്ച കടവുകൾക്ക് മണൽവാരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്. 14ന് സെക്രട്ടറിയേറ്റിനുമുന്നിൽ ധർണ്ണ

നിർമ്മാണമേഘലയിലെ സ്തംബനാവസ്ഥ പരിഹരിക്കുവാൻ ഗവൺമെന്റ് നൽകിയ ഉറപ്പ് വെള്ളത്തിൽ വരച്ച വരപോലെയാണെന്ന് STU ദേശീയ വൈസ് പ്രസിഡണ്ടും, നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായ എം.എ.കരീം സാഹിബ് കുറ്റപ്പെടുത്തി. മേഘലയിലെ പ്രധാന അസംസ്കൃത പദാർത്ഥമായ മണൽവാരൽ പുന:സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് നടത്തിയ ചർച്ചയിൽ മണൽ വാരൽ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നതിനാൽ ശ്വാരത പരിഹാരത്തിന് പ്രത്യേക നിയമം വേണമെന്ന അഭിപ്രായം വന്നപ്പോൾ താത്കാലികമായി സ്റ്റാൻഡ് ഓഡിറ്റ് പൂർത്തീകരിച്ച കടവുകൾക്ക് മണൽ വാരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട കലക്ടർമാർക്ക് നിർദ്ദേശം നൽകുമെന്ന ഉറപ്പ് വെള്ളത്തിൽ വരച്ച വരപോലെ ആയി പോയെന്ന് അഭിപ്രായപ്പെട്ടു നിർമ്മാണ തൊഴിലാളി കണ്ണൂർ ജില്ല കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ .യു ഡി.എഫ്.സർക്കാറിന്റെ കാലത്ത് ഓഡിറ്റ് പൂർത്തീകരിച്ച കടവുകൾക്ക് മണൽ എടുക്കുവാൻ താത്കാലിക അനുമതി നൽകിയിരുന്നതായും ഇപ്പോൾ മൂന്ന് വർഷമായി ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിേലാണ് അതിനാൽ അടിയന്തിരമായും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് Aug 14-ന് അവകാശ സംരക്ഷണത്തിന് അണയാത്ത പോരാട്ടം എന്ന മുദ്രാവാക്യം ഉയർത്തി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തുമെന്നും അറിയിച്ചു.കൺവൻഷനിൽ പി. എറമു അദ്ധ്യക്ഷം വഹിച്ചു. STU ജില്ലാ ജനറൽ സെക്രട്ടി ശ്രീ ആലിക്കുഞ്ഞി പന്നിയൂർ, ത്രേ സിയാമ്മ സെബാസ്റ്റ്യൻ, പി.കരുണാകരൻ, കെ.മഹമൂദ്, പി.അനിൽകുമാർ, കെ.പി.ഖാദർ തുടങ്ങിയവർ സംസാരിച്ചു


.ചിത്രം മണൽ മേഖല സ്തംഭിച്ചതു കാരണം നശിക്കുന്ന തോണികൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: