എം. കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി(ഡി.എം.കെ) അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. കലൈഞ്ജർ എന്നറിയപ്പെടുന്ന അദ്ദേഹം അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ കാലയളവിലാണ് കരുണാനിധി തമിഴ്നാട് ഭരിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നതായി കാണിച്ച് ഇന്നു മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങിയിരുന്നു‍. അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞില്ല. ആരോഗ്യനില വഷളാവുന്നതായും വൈകിട്ട് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രധാന അവയവങ്ങള്‍ മരുന്നുകളോട് പ്രതികരിച്ചില്ല. അണുബാധ നിയന്ത്രിക്കാനാവാത്തതും തിരിച്ചടിയായി. ഒമ്പത് പതിറ്റാണ്ടു പിന്നിട്ട ജീവിതംകൊണ്ട്  മുത്തുവേല്‍ കരുണാനിധി മാറ്റിയെഴുതിയത് തമിഴക രാഷ്ട്രീയത്തിന്റെ തലയിലെഴുത്ത് തന്നെയായിരുന്നു. വിജയങ്ങളുടെ പടിക്കെട്ടുകള്‍ ഓരോന്നായി താണ്ടിയത്  രാഷ്ട്രീയതന്ത്രങ്ങള്‍കൊണ്ട് സ്വയം വെട്ടിയൊരുക്കിയ വഴിത്തടങ്ങളിലൂടെയും. ദ്രാവിഡരാഷ്ട്രീയത്തിലെ അതികായപരമ്പരയില്‍ തലയെടുപ്പോടെ അവശേഷിച്ച വന്മരമാണ് ചരിത്രത്തിലേക്ക് മറയുന്നത്കലൈഞ്ജര്‍ തമിഴിന് അത് വികാരമാണ് അവരുടെ ജീവനാഡീയാണ് ആ പേര് അതുകൊണ്ട് തന്നെയാണ് കലൈഞ്ജര്‍ വിടവാങ്ങിയപ്പോഴും അവര്‍ക്ക് വികാരം അടക്കാന്‍ കഴിയാത്തത് ഓരോ തമിഴരുടെയും കുടുംബത്തിലെ അംഗത്തപ്പോലേയാണ് തമിഴര്‍ക്ക് കലൈഞ്ജര്‍. 1924 ല്‍ ജൂണ്‍ 3 ന് നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ച കരുണാനിധിക്ക് ദക്ഷിണാമൂര്‍ത്തിയൊന്നായിരുന്നു അച്ഛനമ്മമാര്‍ നല്‍കിയ പേര്.സ്‌കൂള്‍ കാലത്തേ നാടകം, കവിത,സാഹിത്യം എന്നിവയിലൊക്കെ കലൈഞ്ജര്‍ തിളങ്ങി. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി.വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കഴകമായി മാറി.കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡന്‍ ആശയങ്ങളിലേക്കാകര്‍ഷിച്ചത് കരുണാനിധിയായിരുന്നു.പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടിയില്‍ എത്തി 1969ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍.അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹംഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള കരുണാനിധി ഇന്നവരെ തോല്‍വികള്‍ അറിഞ്ഞിട്ടില്ല കേന്ദ്രത്തില്‍ എന്നും യുപിഎ യോടൊണ് ഡിഎംകെ നിന്നത് കേന്ദ്രത്തില്‍ ബിജെപി യുപിഎയെ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയാലും ഡിഎംകെയോട് എന്നും മൃതു സമീപനം തന്നെയായിരുന്നു തമിഴ്നാട്ടില്‍ രാഷ്ട്രിയപാര്‍ട്ടികളേക്കാളും അവര്‍ക്ക് വലുത് ജയലളിതയും കരുണാനിധിയുമായിരുന്നു ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തി്ല്‍ കരുണാനിധിയെ അറസ്റ്റ് ചെയതത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു ആരോഗ്യനില മോശാമയതിനെ തുടര്‍ന്ന് 2016 മുതല്‍ കരുണാനിധി സജീവാ രാഷ്ട്രീയ രംഗത്ത് നിന്നും വിട്ടു നില്‍കുകയായിരുന്നു ഇനി തമിഴര്‍ക്ക്് കലൈഞ്ജര്‍ ഇല്ലാത്ത ഉലകം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: