കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസിലെ പിടികിട്ടാപ്പുള്ളി വളപട്ടണം പോലീസ് പിടിയിൽ

കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസിലെ പിടികിട്ടാപ്പുള്ളി വളപട്ടണം പോലീസ് പിടിയിൽ. പാപ്പിനിശ്ശേരി മൂത്തേത്ത് ഹൗസിൽ ലിയാഖത്ത് അലിയുടെ മകൻമൻസൂർ ആണ് പിടിയിലായത്. ഇയാൾ പത്തോളം മോഷണക്കേസുകളിൽ പ്രതിയും വളപട്ടണം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസുകളിൽ പിടികിട്ടാപ്പുള്ളിയുമാണ്, ഇന്ന് 07/08/2018 തിയ്യതി രാവിലെ വളപട്ടണം ഇൻസ്പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത് ഇയാളെ ഇന്ന് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2 കണ്ണൂർ മുമ്പാകെ ഹാജരാക്കും, നിരവധി കഞ്ചാവ് കേസുകളിലും പ്രതിയായ മൻസൂർ മുമ്പ് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്, എസ്.കെ ലതീഷ് സി.സി, എ.എസ്.ഐ കെ.ഡി ഫാൻസിസ്, സീനിയർ സി.പി.ഒ എൻ മനേഷ്, സി.പി.ഒ മാരായ ഷിജിത്ത്, രാജേഷ്, ഗിരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മൻസൂർ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കുറെ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു, പിടിക്കപ്പെടും എന്നുറപ്പായ സാഹചര്യങ്ങളിൽ മുമ്പ് എ ക്സൈസിനെയും പോലീസിനെയും ആക്രമിച്ച് മൻസൂർ രക്ഷപെട്ടിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: