മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ. കാറ്ററിംങ്ങ് തൊഴിലാളി കരിവെള്ളൂർ അയത്രവയൽ സ്വദേശി കിണറ്റുകരയിൽ കെ.അനൂപ് (38) കരിവെള്ളൂർ തെരുവിലെ പുതിയ വീട്ടിൽ വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ്.ഐ. സിസി അബ്രഹാമും സംഘവും പിടികൂടിയത്.
ഇന്ന് പുലർച്ചെ 4.15 ഓടെ ദേശീയ പാതയിൽ കരിവെള്ളൂർ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായരണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി പോലീസ് കരിവെള്ളൂരും പരിസരത്തും മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഓരോ ഗ്രാം വീതം രണ്ടു പേരിൽ നിന്നും പോലീസ് കണ്ടെടുത്തു.ഇവർ സഞ്ചരിച്ച കെ.എൽ.59.പി.5690 നമ്പർ എർട്ടിക മാരുതി കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

അതേ സമയം പോലീസ് റെയ്ഡിൽകഞ്ചാവു ബീഡിയുമായി രണ്ടു യുവാക്കളെയും പിടികൂടി. വെള്ളരിവയലിലെ മനിക്സൺ അബ്രഹാം (20), ഏഴിമലയിലെ ഷോബിൻ ജോർജ് (19) എന്നിവരെയാണ് പഴയ ബസ്റ്റാന്റ് പരിസരത്തു നിന്നും പയ്യന്നൂർ പോലീസ് പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: