കേരള തീരത്ത്
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.5
മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ
തിരമാലയ്ക്കും കടലാക്രമണത്തിനും
സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി
പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത തുടരണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ
ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും
ഒഴിവാക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ
സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ
താമസിക്കുന്നവർ അധികൃതരുടെ
നിർദേശാനുസരണം മാറി താമസിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: