മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 9,10, 16, 17, 23 തീയതികളിൽ ജില്ലയിൽ

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ ഒമ്പത്, 10, 16, 17, 23 തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജൂലൈ ഒമ്പത് രാവിലെ 11  മണി-കുശാൽ നഗർ, കുടക്, നാല് മണി- പയ്യന്നൂർ. ജൂലൈ 10ന് രാവിലെ 10.30-സ്നേഹ ഭവനം താക്കോൽ ദാനം-മുഴപ്പിലങ്ങാട്, 11.30-തോട്ടട വെസ്റ്റ് യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം-തോട്ടട. ജൂലൈ 16ന് രാവിലെ 10.30-മാലിന്യസംസ്‌കരണ/ശുചിത്വ പരിപാലന പദ്ധതി ഓറിയന്റേഷൻ പ്രോഗ്രാം മേഖലതല ഉദ്ഘാടനം-കണ്ണൂർ, 11.30-കണ്ണൂർ മണ്ഡലത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം-കലക്ടറേറ്റ്, നാല് മണി-പാനൂർ, പുതുശ്ശേരിപ്പള്ളി. ജൂലൈ 17ന് രാവിലെ പത്ത് മണി-പറശ്ശിനിക്കടവ് ആധുനിക ബസ് സ്റ്റാന്റ് സമുച്ചയം മാസ്റ്റർ പ്ലാൻ ചർച്ച-പറശ്ശിനിക്കടവ്, 11 മണി- കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ ഷെൽട്ടർ ഉദ്ഘാടനം- ചൊറുക്കള, 12 മണി പെരിഞ്ചെല്ലൂർ ടൂറിസം സൊസൈറ്റി ഉദ്ഘാടനം-ചൊറുക്കള. ജൂലൈ 23 ന്  രാവിലെ 10.30ന് ഓൺലൈൻ ഉദ്ഘാടനം-എറണാകുളം, മൂന്ന് മണി-നവീകരിച്ച പെരിഞ്ചേരി കുളം ഉദ്ഘാടനം-മട്ടന്നൂർ നഗരസഭ, നാല് മണി-മട്ടന്നൂർ, 5.30 ന്-ന്യൂമാഹി, തലശ്ശേരി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: