” ലോക്കിൽ ഡൗണായ പുതിയ തെരു “

ചിറക്കൽ:- ഗവൺമെന്റ് തീരുമാനപ്രകാരം പല ചരക്ക് കടകൾ, വെജിറ്റബിൾആന്റ് ഫ്രൂട്ട് സ് , മെഡിക്കൽ ഷോപ്പുകൾ ഇവർക്കെല്ലാം ഇളവ് അനുവദിച്ച് പല മേഖലകളിലും തുറക്കുന്നുണ്ടെങ്കിലും, പുതിയ തെരു മാർക്കറ്റിലെ മറ്റ് കച്ചവടം നടത്തുന്ന വ്യാപാരികൾ ദുരിതത്തിലാണ്. കണ്ണൂർ ടൗൺ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള കച്ചവട മാർക്കറ്റാണ് ചിറക്കൽ പഞ്ചായത്തിലെ നാഷണൽ ഹൈവേ കടന്നുപോകുന്ന പുതിയ തെരു എന്ന കൊച്ചു പ്രദേശം. ബേക്കറി വ്യാപാര ശൃംഖലയിൽ ഏറ്റവും കൂടുതൽ മധുര പലഹാര ത്തിനായി ആശ്രയിക്കുന്ന ഒരിടം എന്ന് തന്നെ പറയാം. ജില്ലയിലെ ഏറ്റവും കൂടുതൽ ഗ്രാമവാസികൾ പ്രത്യേകിച്ച്, മയ്യിൽ, ചേലേരി, കണ്ണാടി പറമ്പ്,കമ്പിൽ , നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കൽ, വളപട്ടണം എന്നിവിടങ്ങളിൽ നിന്ന് ദിനേന നൂറ് കണക്കിന് പേർ ആശ്രയിക്കുന്ന പുതിയ തെരു മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ചിറക്കൽ പഞ്ചായത്തിൽ കോവി ഡ് പോസറ്റീവ് കേസുകൾ വർദ്ധിക്കുന്നത് കാരണമാണ് , വ്യാപാരികളുടെ മേൽ കരിനിഴൽവീണത്. വാഹന വ്യൂഹത്താൽ ഏറ്റവും കൂടുതൽ കുരുക്ക് അനുഭവപ്പെടുന്ന ജില്ലയിലെ പ്രധാന ഭാഗമാണ് പുതിയ തെരു ടൗൺ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: