കണ്ണൂർ ജില്ലയിലെ അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങളിൽ പോലീസ് റോഡുകൾ അടച്ചു തുടങ്ങി; 20 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

കണ്ണൂർ ജില്ലയിലെ അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങളിൽ പോലീസ് റോഡുകൾ അടച്ചു തുടങ്ങി.

ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരളശ്ശേരി, ചെമ്പിലോട്, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളച്ചേരി, കുറ്റ്യാട്ടൂര്‍, കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൃപ്പങ്ങോട്ടൂര്‍ കതിരൂര്‍/കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാട്ട്യം, കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണപുരം എന്നിവിടങ്ങളില്‍ ആണ് ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ആണ് നടപ്പിലാക്കുന്നത്. വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട്, ചക്കരക്കല്‍ പി എസ് – ചെമ്പിലോഡ് കോവില്‍ റോഡ് മുതലി കോളനി റോഡ് , ഇരിവേരി കനാല്‍ – അയ്യപ്പഞ്ചാല്‍ റോഡ്
കൊളവല്ലൂര്‍ പി എസ്- മുണ്ടത്തോട് പാലം റോഡ് അനുബന്ധ പോക്കറ്റ് റോഡുകള്‍, മയ്യില്‍ വാര്‍ഡ് 12 ലെ ചെമ്മാടം റോഡ്, മുബാറക് റോഡ് ചെറിയാണ്ടി താഴെ കോളച്ചേരി പഞ്ചായത്ത് റോഡ്, കതിരൂര്‍ പി എസ് – പാട്ട്യം വാര്‍ഡ് 6 ലെ പത്തായക്കുന്നു – പുതിയ തെരു ചിമ്മാലി മൂക്ക് റോഡ്, കുണ്ടഞ്ചല്‍ ക്ഷേത്രം റോഡ്, അണിയറ ഇല്ലം റോഡ്
കണ്ണപുരം പി എസ്- കയറ്റി മെയിന്‍ റോഡ് – പാടി കയറ്റി റോഡ്, കയറ്റി – ചെറുകുന്നു റോഡ്, ചുണ്ട റോഡ് തുടങ്ങിയവ പോലീസ് അടച്ചു. വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട് ഭാഗങ്ങളിലെ കപ്പാലം ഓണപ്പറമ്പ റോഡ്, പടിഞ്ഞാറെ മെട്ട കോളനി റോഡ്, കപ്പക്കടവ് -തീപ്പെട്ടി കമ്പിനി – ജമാ അത്ത് സ്കൂള്‍ റോഡ്, അഴീക്കോട് തെരു റോഡ്, നീര്‍ക്കടവ് അമ്പലം – കാപ്പിലെ പീടിക – നീര്‍ക്കടവ് റോഡ്, അഴീക്കല്‍ കടപ്പുറം – ബീച്ച്- ലൈറ്റ് ഹൌസ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.

സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.

മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴല്ലൂര്‍, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാറാത്ത്, വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി, കുതുപറമ്പ/പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട്, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മയ്യില്‍, പാനൂര്‍/കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നോത്ത്പറമ്പ, കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ല്യാശ്ശേരി, തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി, ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടേരി, എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട്, കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളയാട്, ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൊക്ലി എന്നീ പ്രദേശങ്ങള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവയാണ്.

ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.

മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി കൂടാളി, ഇരിട്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 24, ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ധര്‍മ്മടം, ചൊക്ലി/പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാനൂര്‍ മുന്‍സിപ്പാലിറ്റി, വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വളപട്ടണം വാര്‍ഡ് 1, എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പൂര്‍ വാര്‍ഡ് 8, പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിണറായി വാര്‍ഡ് 7, കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൂത്തുപറമ്പ മുന്‍സിപ്പാലിറ്റി, തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കതിരൂര്‍, കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുകുന്നു, കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട്ടിടം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ 8,9,21 (കണ്ണൂര്‍ ടൌണ്‍ പി എസ്) 17,18, 20,30 (ചക്കരക്കല്‍ പി എസ്) 31,33,36 (എടക്കാട് പി എസ്) 37,43 (കണ്ണൂര്‍ സിറ്റി പി എസ്), പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊകേരി, പന്നിയന്നൂര്‍, കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്പ, കതിരൂര്‍/കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടയം എന്നീ പ്രദേശങ്ങള്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവയാണ്.

എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.

ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചരക്കണ്ടി, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ന്യൂ മാഹി, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പട്ടം എന്നീ പ്രദേശങ്ങള്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു.

മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ പോലീസ് വാഹനപരിശോധന കര്‍ശനമാക്കുവാനും അനാവശ്യ യാത്രകളും കൂട്ടം കൂടലുകളും കര്‍ശനമായി നിയന്ത്രിക്കാനും പോലീസ്സിന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS കര്‍ശന നിര്‍ദ്ദേശം നല്കി.

എ ബി സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങളിലും ആവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പെരുമാറുന്നതായും സാമൂഹിക അകലം പാലിക്കാത്തതും പോലീസ്സിന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍ കേരളാ എപ്പിദമിക് ഡിസീസ് ഓര്‍ഡിനന്‍സ് വകുപ്പ് പ്രകാരം കേസ്സ് റജിസ്റ്റര്‍ ചെയ്തു സ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: