കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് വാരം ,പടിയൂർ ,കോട്ടയം മലബാർ ,മലപ്പട്ടം,,പാനൂർ ,മട്ടന്നൂർ,പിണറായി,ഏഴോം,കൊളച്ചേരി,പരിയാരം,കൂടാളി,ചമ്പാട് ,ചെമ്പിലോട് ,കാങ്കോൽ,വേങ്ങാട് സ്വദേശികൾക്ക്

ജില്ലയില്‍ 19 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ഏഴ് പേർ ഇന്ന് രോഗമുക്തരായി.

തിരുവനന്തപുരം വിമാനത്താവളം വഴി ജൂൺ 18 ന് നൈജീരിയയിൽ നിന്ന് എ ഐ 1906 വിമാനത്തിലെത്തിയ പിണറായി സ്വദേശി 37കാരൻ, കണ്ണൂർ വിമാനത്താവളം വഴി ജൂൺ 24ന് കുവൈറ്റിൽ നിന്നും ജെ 1415 വിമാനത്തിലെത്തിയ വാരം സ്വദേശി 63കാരൻ, ജൂൺ 26 ന് ഖത്തറിൽ നിന്ന് ജി ഇ 9750 വിമാനത്തിലെത്തിയ പടിയൂർ സ്വദേശി 46കാരൻ, ജൂലൈ 3ന് സൗദി അറേബ്യയിൽ നിന്ന് ഐ എക്സ് 1930 വിമാനത്തിലെത്തിയ പരിയാരം സ്വദേശി 40കാരൻ, അന്നേ ദിവസം ഖത്തറിൽ നിന്ന് എത്തിയ ജി8 7241 വിമാനത്തിലെത്തിയ പാനൂർ സ്വദേശി 36കാരൻ, ദമാമിൽ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശി ഒമ്പത് വയസുകാരൻ, ജൂലൈ 4 ന് ഖത്തറിൽ നിന്ന് 6ഇ 9750 വിമാനത്തിലെത്തിയ ഏഴോം സ്വദേശി 33കാരൻ, കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 20 ന് അബുദാബിയിൽ നിന്ന് എസ് ജി 9004 വിമാനത്തിലെത്തിയ കോട്ടയം മലബാർ സ്വദേശി 25കാരൻ, ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്ന് എക്സ് വൈ 345 വിമാനത്തിലെത്തിയ മലപ്പട്ടം സ്വദേശി 36കാരൻ, ജൂലൈ 3 ന് റിയാദിൽ നിന്ന് എക്സ് വൈ 345 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 4 വയസുകാരി, ബഹറിനിൽ നിന്ന് ജൂലൈ 3 ന് ഐ എക്സ് 1376 വിമാനത്തിലെത്തിയ പാനൂർ സ്വദേശി 47കാരൻ, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂൺ 19 ന് ദുബൈയിൽ നിന്ന് ജി9 0408 വിമാനത്തിലെത്തിയ പടിയൂർ സ്വദേശി 22കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.

കണ്ണൂർ വിമാനത്താളം വഴി ജൂലൈ 1 ന് ഹൈദരാബാദിൽ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 40കാരി, അന്നേ ദിവസം ബസ് മാർഗം ബാംഗ്ലൂരിൽ നിന്നും എത്തിയ ചെമ്പിലോട് സ്വദേശി 30കാരൻ, ജൂലൈ 3ന് കാർ മാർഗം ബാംഗ്ലൂരിൽ നിന്ന് എത്തിയ കൂടാളി സ്വദേശി 34കാരൻ, ജൂലൈ 2 ന് മംഗലാപുരത്തു നിന്ന് എത്തിയ കാങ്കോൽ ആലപ്പടമ്പ സ്വദേശി 29കാരി, ജൂലൈ 5ന് മൈസൂരിൽ നിന്ന് എത്തിയ ചമ്പാട് സ്വദേശി 43കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ. സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ ഒഡിഷ സ്വദേശി 35കാരൻ, ഡി എസ് സി ഉദ്യോഗസ്ഥൻ പഞ്ചാബ് സ്വദേശി 46കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 615 ആയി. ഇവരില്‍ 346 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 36കാരൻ, കടമ്പൂർ സ്വദേശി 42കാരൻ, കൂത്തുപറമ്പ് സ്വദേശി 38കാരി, കോളയാട് സ്വദേശികളായ 30കാരൻ, 50കാരൻ, കോട്ടയം മലബാർ സ്വദേശി 32കാരൻ, സി ഐ എസ് എഫ് ഉദ്യോഗസ്ഥനായ 27കാരൻ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24782 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 24356 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 16808 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 16285 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 15259 എണ്ണം നെഗറ്റീവാണ്. 523 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: