മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച മട്ടന്നൂർ സ്വദേശി പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പൊലീസ് സ്റ്റേഷനിൽ രജിസ്ട്രറിൽ ഒപ്പിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് ഇലയിട്ട് സദ്യ കഴിക്കുന്നത് പോസ്റ്റ് ചെയ്ത അഡ്‌മിൻ കുടുങ്ങി.പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ദിവസം സ്റ്റേഷൻ രജിസ്റ്ററിൽ മുഖ്യമന്ത്രി ഒപ്പിടുന്നത് മോർഫ് ചെയ്ത് മാറ്റി മേശമേൽ ഇലയിട്ട് ഭക്ഷണം കഴിക്കുന്നതും അത് പൊലീസ് മേധാവികൾ നോക്കി നിൽകുന്നതുമാക്കി നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വാട്സ് അപ് ഗ്രൂപ് അഡ്‌മിൻ കസ്റ്റഡിയിലായി.മട്ടന്നൂർ ചാവശ്ശേരി സ്വദേശിയായ ഇയാളെ പിണറായി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. താമസിയാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്.

%d bloggers like this: