“ഖരം” അന്തർദേശീയ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ജൈത്രയാത്ര തുടരുന്നു.

ഹാൻഡ് ഓവർ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ പി.വി. ജോസ് പി.വി. ജോസ് രചനയും സംവിധാനവും ചെയ്ത “ഖരം” അന്തർദേശീയ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ജൈത്രയാത്ര തുടരുന്നു.

ചിലിയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

ഏറ്റവും മികച്ച സിനിമ:ഖരം.

മികച്ച സംവിധാനം: ഡോക്ടർ പി.വി. ജോസ്.

മികച്ച കാമറ: ബി.രാജ് കുമാർ.

മികച്ച ബാലതാരം: ശ്രീനിധിൽ മാധവ് .

1970 കളിലെ കേരളീയ സാമൂഹ്യ സ്ഥിതിയുടെ കഥ പറയുന്ന സിനിമയിൽ പ്രകാശ് ചെങ്ങൽ മുഖ്യ വേഷം ചെയ്യുന്നു.കൂടാതെ സന്തോഷ് കീഴാറ്റൂർ, മഞ്ജുളൻ, മുരളിവായാട്ട്, ബാബുവള്ളിത്തോട്, ജ്യോതി കണ്ണൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നതോടൊപ്പം ഒട്ടേറെ നാടക പ്രവർത്തകരും അണിനിരക്കുന്നു..സത്യൻ കാനൂൽ കലാ സംവിധാനം നിർവ്വഹിച്ച സിനിമ പൂർണ്ണമായും കണ്ണൂർ ജില്ലയിൽ തന്നെയാണ് ചിത്രീകരിച്ചത്.

കൂടാതെ ബൽജിയത്തിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കും മികച്ച ബാല നടിക്കും (പ്രാർത്ഥന സന്ദീപ് ) പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നു

ഇനിയും ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് “ഖരം” കണ്ണൂർ ജില്ലയിലെ ചെമ്പേരി സ്വദേശിയായ ഡോക്ടർ പി.വി. ജോസ് പരിയാരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം തലവൻ കൂടിയാണ്. ഓണത്തിനോടടുപ്പിച്ച് തിയറ്ററിൽ പ്രദർശനത്തിനെത്തിക്കാനാണ് ശ്രമം.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading