മകളെയും ഭര്ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനുമായി മുങ്ങിയ യുവതി പിടിയില്

പയ്യന്നൂര്: പത്തുവയസുള്ള മകളെയും ഭര്ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്കില് പരിചയപ്പെട്ട യുവാവുമായി നാടുവിട്ട

യുവതിയെ പോലീസ് കണ്ടെത്തി. പയ്യന്നൂര് നഗരത്തിലെ ഒരു വ്യപാര സ്ഥാപനത്തില് സെയില്സ് ഗേളായി ജോലി ചെയ്തിരുന്ന 28കാരിയെയാണ് പയ്യന്നൂര് പോലീസ് കണ്ടെത്തിയത്.
സൈബര്സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകന്റെ കോട്ടയം കിടങ്ങൂരിലെ വീട്ടില്നിന്ന് യുവതിയെ കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മില് പ്രണയത്തിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ജോലിക്കെന്ന് പറഞ്ഞ് കൊറ്റിയിലെ ക്വാര്ട്ടേഴ്സില് നിന്നുമിറങ്ങിയ യുവതിയെ കാണാതായത്.ഇതേതുടര്ന്ന് യുവതിയുടെ പിതാവ് പയ്യന്നൂര് പോലീസില് പരാതിപ്പെട്ടിരുന്നു.യുവതിയെ ഇന്ന് കോടതിയില് ഹാജരാക്കും.

%d bloggers like this: