ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരഞ്ഞെടുപ്പിന്റെ ലഹരിയിലായിരിക്കും’; ലോക്സഭ തെരഞ്ഞെടുപ്പിന്റെ സൂചനകള്‍ നല്‍കി അമിത് ഷാ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന നല്‍കി

ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരെഞ്ഞെടുപ്പ് ലഹരിയില്‍ ആയിരിക്കും എന്ന് ഷാ വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ഇതോടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ്കള്‍ക്ക് ഒപ്പം ലോക്സഭാ തെരെഞ്ഞെടുപ്പ് നടക്കാന്‍ ഉള്ള സാധ്യത ഏറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരഞ്ഞെടുപ്പ് ലഹരിയില്‍ ആയിരിക്കും ന്ന് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഷായുടെ പ്രസ്താവന ലോക്സഭാ തെരെഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന ആണ് നല്‍കുന്നത് എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആഗസ്റ്റ് 15 ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കുമ്ബോള്‍ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന പ്രചാരണവും ശക്തമാണ്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് സാധ്യത എന്നും അമിത് ഷായുടെ പ്രസംഗം അതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു. രാജസ്ഥാന്‍ മധ്യപ്രദേശ് ഛത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ്കള്‍ നവംബറില്‍ നടക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ചില തിരിച്ചടികള്‍ ബിജെപി പ്രതീക്ഷിക്കുന്നും ഉണ്ട്. അങ്ങനെ വന്നാല്‍ അത് ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്തിയാല്‍ ഈ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷ ബി ജെ പി നേതൃത്വത്തിന് ഉണ്ട്.

error: Content is protected !!
%d bloggers like this: