കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

കൊല്ലം: കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. തിരുവനന്തപുരം -കൊല്ലം

പാസഞ്ചറിന്റെ (56307)എന്‍ജിനാണു മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിനു സമീപത്തെ ട്രാക്കില്‍നിന്ന് നീങ്ങിയ ഉടന്‍ പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റിയത് ലോക്കോപൈലറ്റിന്റെ അനാസ്ഥ മൂലമെന്നാണ് സൂചന.

ട്രെയിന്‍ നിര്‍ത്തിയിടുമ്ബോള്‍ ചക്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം എടുത്തുമാറ്റാതെ ട്രെയിന്‍ മുന്നോട്ടെടുത്താണ് അപകടകാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. തടികൊണ്ടുള്ള ഉപകരണം എടുത്തുമാറ്റേണ്ടത് ലോക്കോപൈലറ്റിന്റെ ചുമതലയാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. പാളം തെറ്റിയത് മൂന്നാം പ്ലാറ്റ്‌ഫോമിലായതിനാല്‍ മറ്റു ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല. 6.55ന് പുറപ്പെടേണ്ട ട്രെയിന്‍ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്

error: Content is protected !!
%d bloggers like this: