കൃത്രിമ ജലപാത പദ്ധതിക്ക് താക്കീത്: സ്ത്രീകളടക്കം ഉപവാസ സമരത്തിൽ

കൃത്രിമ ജലപാത പദ്ധതിക്കെതിരെ ജലപാതാ വിരുദ്ധ

സംയുക്ത സമരസമിതി നടത്തുന്ന ഉപവാസ സമരം പാനൂർ ബസ്റ്റാന്റിൽ ആരംഭിച്ചു. മഴയെ വകവയ്ക്കാതെ വയോജനങ്ങളടക്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത സമരസമിതിയുടെ അഭിമുഖ്യത്തിൽ പാനൂർ ബസ്റ്റാന്റിൽ നടന്ന ഉപവാസ സമരം പ്രമുഖ സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി.പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.

%d bloggers like this: