നാളെ വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം സൗത്ത്, കണ്ണാപ്പള്ളി പൊയിൽ, എരമം നോർത്ത്, ഉള്ളൂർ എന്നീ ഭാഗങ്ങളിൽ ജൂൺ എട്ട് വ്യാഴം രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൂർക്കര, മുതിയലം ഭാഗങ്ങളിൽ ജൂൺ എട്ട് വ്യാഴം രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചുണ്ടക്കുന്ന്, കൊയിലി, കൊളേരി വയൽ എന്നിവിടങ്ങളിൽ ജൂൺ എട്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കക്കാട്ടുകാവ്, മേഴ്സി, മാർക്കറ്റ്, കാട്ടിക്കണ്ടം, കോയിപ്ര, വെമ്പുവ, വാതിൽമട എന്നിവിടങ്ങളിൽ ജൂൺ എട്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.