നാളെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളെല്ലാം തുറക്കും; ജീവനക്കാരെല്ലാം ജോലിക്കെത്തണം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ ഒ​ഴി​കെ​യു​ള്ള​യി​ട​ങ്ങ​ളി​ലെ സ൪​ക്കാ൪ ഓ​ഫി​സു​ക​ളെ​ല്ലാം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ തോ​തി​ല്‍ തു​റ​ക്ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും ഹാ​ജ​രാ​ക​ണ​മെ​ന്നും സ൪​ക്കാ൪ നി​ര്‍​ദേ​ശം. ഓ​ഫി​സു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ൪​പ്പാ​ക്കാ​ന്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും സ൪​ക്കാ൪ നി​ര്‍​ദേ​ശി​ച്ചു.

ഇതുള്‍പ്പെടെ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം പു​നഃ​ക്ര​മീ​ക​രി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗനി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി.
ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫി​സു​ക​ള്‍ ജി​ല്ല​യ്ക്കു​ള്ളി​ലെ അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചു ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്ക​ണം. ഒ​രു വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള​വ​രേ​യും ഏ​ഴു മാ​സം പൂ​ര്‍​ത്തി​യാ​യ ഗ​ര്‍​ഭി​ണി​ക​ളേ​യും വ൪​ക്ക് ഫ്രം ​ഹോം ഡ്യൂ​ട്ടി ന​ല്‍​ക​ണം.

ഭി​ന്ന ശേ​ഷി​ക്കാ൪, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ൪​രോ​ഗ​മു​ള്ള​വ൪ എ​ന്നി​വ​രേ​യും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തും ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി തു​ട​ങ്ങി​യ രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ഡ്യൂ​ട്ടി​യി​ല്‍ നി​ന്നു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ആ​രോ​ഗ്യ​പ​ര​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​ര്‍, 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ര​ക്ഷി​താ​ക്ക​ളു​ള്ള ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ജോ​ലി​യി​ല്‍ നി​ന്നു ഒ​ഴി​വാ​ക്കണം.

വ൪​ക്ക് ഫ്രം ​ഹോം പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഇ​വ​രു​ടെ ഹാ​ജ​രി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സ് മേ​ധാ​വി​ക​ള്‍ ഏ൪​പ്പെ​ടു​ത്ത​ണം. മ​റ്റൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കി​ല്ല. ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ക്ര​മീ​ക​രി​ക്ക​ണം. പ​നി​യോ ജ​ല​ദോ​ഷ​മോ മ​റ്റു രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രോ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെന്നും മാ​ര്‍​ഗനി​ര്‍​ദേ​ശത്തില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: