കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആന്തൂർ, ഉളിക്കൽ സ്വദേശികൾക്ക്

ജില്ലയില്‍ 2 പേര്‍ക്കു ഇന്ന് (ജൂണ്‍ 7) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 29ന് താജ്കിസ്ഥാനില്‍ നിന്ന് എഐ 1984 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 20 കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഒന്നിന് എഐ 1946 വിമാനത്തിലെത്തിയ ഉളിക്കല്‍ സ്വദേശി 33 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 258 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കരിവെള്ളൂര്‍ സ്വദേശി 30കാരന്‍, തലശ്ശേരി സ്വദേശി 28കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 45കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം പത്ത് വയസ്സുകാരി, മുഴപ്പിലങ്ങാട് സ്വദേശി 41കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവിൽ  ജില്ലയില്‍ 9244 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 27 പേരും   അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 83 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 31 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെ   8919 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8214 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 7725 എണ്ണം നെഗറ്റീവാണ്.  705 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: